PG Vishwambaran
തിരുവനന്തപുരം കരിച്ചല്‍ പ്ലാന്തോം വീട്ടില്‍ ഗംഗാധരപ്പണിക്കരുടെയും പൊന്നിയമ്മയുടെയും മകനായി 1947 സെപ്തംബര്‍ 7നു് പി ജി വിശ്വംഭരന് ജനിച്ചു. നാലു് സഹോദരന്മാരും നാലു് സഹോദിരമാരും ഉണ്ടു്. കരിച്ചല്‍ പ്രൈമറി സ്ക്കൂളിലും നെല്ലിക്കാക്കുഴി ഗവണ്മെന്റ് സ്ക്കൂളിലുമായി പഠനം പൂര്‍ത്തിയാക്കിയ വിശ്വംഭരന് മദ്രാസില്‍ പ്രൈവറ്റായി പ്രീഡിഗ്രി പാസ്സായി.
യശഃശരീരനായ നടന് സത്യന് മാഷാണു് വിശ്വംഭരനെ സിനിമയില്‍ എത്തിച്ചതു്. നെല്ലിക്കാക്കുഴി സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത ഒരു സ്വകാര്യസ്ക്കൂളിന്റെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ വന്ന സത്യനെ പരിചയപ്പെട്ടു. എസ് എസ് എല്‍ സി കഴിഞ്ഞു് മദ്രാസില്‍ ചെന്നു് സത്യനെ കണ്ട വിശ്വഭരനെ അദ്ദേഹം മേക്കപ്പ് പഠിക്കാന്‍ അയച്ചു. തുടര്‍ന്നു് ഒരു വര്‍ഷം ഛായാഗ്രഹണവും പഠിച്ചു. അതിനു ശേഷം ചെമ്മീനിന്റെ എഡിറ്റര്‍ കെ സി ജോര്‍ജിനൊപ്പം എഡിറ്റിംഗ് പഠിച്ചു. മതിവാണന്‍ എന്ന തമിഴ് സിനിമാസംവിധായകന്റെ കീഴില്‍ സംവിധാനം അഭ്യസിച്ചു. പി ബി ഉണ്ണി, പി ഭാസ്ക്കരന്‍, ശശികുമാര്‍ തുടങ്ങിയവരുടെയും സഹായിയായിരുന്ന വിശ്വംഭരന് ശശികുമാര്‍ ചിത്രങ്ങളിലാണു് കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളതു്.
1974ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം ഒരുക്കിക്കൊണ്ടു് സ്വതന്ത്ര സംവിധായകനായി. കാനത്തന്റെ കഥയെ ആസ്പദമാക്കി കടത്തു് എന്ന ചിത്രത്തിനു് തിരക്കഥയും സംഭാഷണവും രചിച്ചു് സംവിധാനം ചെയ്തു. നാലു് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്.
മീനയാണു് ഭാര്യ. വിമി, വിനോദ് എന്നിവര്‍ മക്കളാണു്.
മരണം: ജൂൺ 16, 2010.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Web Series : 0
Available Short Movies : 0